കടവല്ലൂരില്‍ യുവതിയെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഭർതൃമതിയായ യുവതിയെ സ്വന്തം വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവല്ലൂർ വടക്കുമുറി കാടംകുളത്തിൽ മുസ്തഫയുടെ മകൾ റിയ ഷെഹാനാണ് (20 ) മരിച്ചത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് സംഭവം. വീട്ടുകാർ ഉടൻ പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് റാഷിഫ് വിദേശത്താണ് ഏകമകൻ ഒന്നര വയസുകാരൻ എമിൻ ഫയ്ദ്. മാതാവ് :ബുഷറ. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ഖബറടക്കം നടത്തും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം