കോൺഗ്രസ് പാർട്ടിയുടെ വാർഡ് സമ്മേളനങ്ങൾക്ക് പട്ടിത്തറ പഞ്ചായത്തിൽ തുടക്കം

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാനമുടനീളം നടക്കുന്ന വാർഡ് സമ്മേളനങ്ങൾക്ക് പട്ടിത്തറ പഞ്ചായത്തിലെ മല പത്താം വാർഡിൽ തുടക്കം. സമ്മേളനം കെപിസിസി നിർവാഹ സമിതി അംഗം സി.വി ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഡിസിസി ജനറൽ സെക്രട്ടറി പി ബാലൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ വിനോദ് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സിദ്ദിഖ് കക്കാട്ടിരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിപി മുഹമ്മദ്, ഉണ്ണികൃഷ്ണൻ നിരവധി നേതാക്കൾ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം