ദേശീയ വനം കായികമേളയിൽ മെഡലുകളുമായി കൂറ്റനാട് സ്വദേശി മണി

കൂറ്റനാട്: ഛത്തീസ്ഗഢിൽ നടന്ന 27-ാമത് ഓൾ ഇന്ത്യ ഫോറസ്റ്റ് സ്പോർട്സ് മീറ്റിൽ കേരളത്തിനുവേണ്ടി മെഡലുകൾ നേടി എം.പി. മണി. മെൻ വെറ്ററൻ വിഭാഗം 1,500 മീറ്റർ നടത്തത്തിൽ സ്വർണവും 10 കിലോമീറ്റർ നടത്തത്തിൽ വെള്ളിയും 25 കിലോമീറ്റർ മാരത്തണിൽ വെള്ളിയും നേടി. നാഗലശ്ശേരി പിലാക്കാട്ടിരി സ്വദേശിയാണ്. കെ.എഫ്.ആർ.ഐ. പീച്ചി സീഡ് സെൻറർ, തൃശ്ശൂർ സുവോളജിക്കൽ പാർക്ക് പുത്തൂർ എന്നിവയുടെ ചുമതലയുള്ള റേഞ്ച് ഫോറസ്റ്റ് ഓഫീസറാണ്. മീറ്റിൽ കേരളം രണ്ടാംസ്ഥാനം നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം