തൃത്താല എംഎൽഎയും കേരളത്തിൻ്റെ തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയുമായ എംബി രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. കുറഞ്ഞ കാലയളവിൽ തൃത്താലയിൽ അദ്ദേഹം നടപ്പിലാക്കിയ വികസനങ്ങളെക്കുറിച്ച് തിങ്ങിനിറഞ്ഞ സദസിൽ മന്ത്രി സംസാരിച്ചു. നോർക്ക ഡയറക്ടർ ബോർഡ് അംഗവും ലോക കേരളസഭ അംഗവുമായ ശ്രീ NK കുഞ്ഞഹമ്മത് ആശംസകൾ നേർന്നു സംസാരിച്ചു.
തൃത്താല മനസ്സ് UAE സെക്രട്ടറി കൃഷ്ണൻകൊഴിക്കര സ്വാഗതപറഞ്ഞു യോഗത്തിൽ തൃത്താല മനസ്സ് പ്രസിഡണ്ട് ബഷീർ തലക്കശ്ശേരി അധ്യക്ഷനായിരുന്നു ചടങ്ങിൽ "തൃത്താല മനസ്സിൻ്റെ " ആദ്യ കാല പ്രവർത്തകർക്കും , തൃത്താല മണ്ഡലത്തിലെ
UAE യിലെ സംരംഭകർക്കും മന്ത്രി "തൃത്താല മനസിൻ്റെ " സ്നേഹാദരം നൽകി.
ചടങ്ങിന് തൃത്താല മനസ്സ് ട്രഷറർ സാലിഹ് ആനക്കര നന്ദി പറഞ്ഞു. വാദ്യാഘോഷങ്ങളോടെയാണ് മന്ത്രിയെ വേദി ലേക്ക് ആനയിച്ചത്. നാടൻ പാട്ട് സംഘത്തിൻ്റെ
ഗാനമേളയും ഉണ്ടായിരുന്നു.
Tags
പ്രവാസം