മൂന്ന് പതിറ്റാണ്ട് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്ക് യാത്രയയപ്പ് നൽകി

മൂന്ന് പതിറ്റാണ്ട് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി കെഎംസിസി മുൻ ഉപാധ്യഷൻ അബ്ബാസ് മൗലവിക്ക് അബുദാബി കെഎംസിസി തൃത്താല മണ്ഡലം യാത്രയയപ്പ്  നൽകി.

റഷീദ് തുറക്കൽ സ്വാഗതം ആശംസിച്ചു. അബ്ദുൽ നാസർ കുമരനെല്ലൂർ അധ്യഷത വഹിച്ച യോഗം അബുദാബി കെഎംസിസി ആക്ടിങ് പ്രസിഡന്റ് റഷീദ് പട്ടാമ്പി ഉത്ഘാടനം ചെയ്തു. കമ്മറ്റിയുടെ മെമെന്റോ മജീദ് അണ്ണാൻ തൊടിയും റഷീദ് പട്ടാമ്പിയും ഉപഹാരം മണ്ഡലം കമ്മറ്റി ഭാരവാഹികളും കൈമാറി.

മഹാത്മ ജ്യോതിഭ ഫുലെ അവാർഡ് ജേതാവ് ജുബൈർ വെള്ളേടത്തിന് ഫൈസൽ കോടനാടും വയനാട് ഫണ്ട്‌ ശേഖരണത്തിൽ സേവനം നൽകിയ അബൂബക്കർ എറവക്കാടിന് അൻവർ ചുള്ളിമുണ്ടയും അബുദാബി ഇസ്ലാമിക്‌ സെന്റർ സാഹിത്യ വിഭാഗം സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട ജാഫർ കുറ്റിക്കോടിന് അഹമ്മദ് കുട്ടി സാഹിബും 

കവിതാ സമാഹാരം രചിച്ച മോഡൽ സ്കൂൾ വിദ്യാർത്ഥിനി ജസാ ജമാലിന് ജാഫർ കുറ്റിക്കോടും യഥാക്രമം മെമെന്റോ നൽകി ആദരിച്ചു. ജില്ലാ പ്രസിഡന്റ് ശിഹാബ് കരി മ്പനോട്ടിൽ,ട്രഷറർ ഉനൈസ് കുമരനെല്ലൂർ, മജീദ് അണ്ണാൻ തൊടി,അഹമ്മദ് കുട്ടി,അൻവർ ചുള്ളിമുണ്ട, ഫൈസൽ കോടനാട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

മണ്ണാർക്കാട് മണ്ഡലം ഈ മാസാന്ത്യം നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള തൃത്താല മണ്ഡലത്തിന്റെ ജഴ്‌സി ചടങ്ങിൽ പ്രകാശനം ചെയ്‌തു .അബ്ബാസ് മൗലവി മറുപടി പ്രസംഗം നടത്തി. തൃത്താല മണ്ഡലം ട്രഷറർ ഷബീർ കരിമ്പനക്കൽ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം