കപ്പൂർ ഗ്രാമ പഞ്ചായത്ത് സ്വഛത ഹി സേവയുടെ ഭാഗമായി എൻഎസ്എസ് പറക്കുളം കോളേജിൽ യൂത്ത് മീറ്റും മാലിന്യ പ്രതിജ്ഞ ചൊല്ലുകയും ഹരിത കർമ്മസേനയെ ആദരിക്കുകയും ചെയ്തു. പരിപാടി കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സിന്ധു അധ്യക്ഷയായി.
എൻ എസ്എസ് കോളേജ് എൻഎസ്എസ് യൂണിറ്റ് കോഡിനേറ്റർ പ്രഭ സ്വാഗതം പറഞ്ഞ ചടങ്ങിൽ മാലിന്യം ശുചിത്വ ബ്ലോക്ക് കോഡിനേറ്റർ പ്രസാദ്, മഞ്ജു തുടങ്ങിയവരും പഞ്ചായത്ത് എച്ച് ബിനീഷ്, പ്രഫസ്സർ ജയകൃഷ്ണൻ മാസ്റ്റർ എന്നിവരും പങ്കെടുത്ത് സംസാരിച്ചു. ഹരിത കർ സേന കോളേജ് വിദ്യാർത്ഥികളുമായി സംവധിച്ചു.
Tags
പ്രാദേശികം