പടിഞ്ഞാറങ്ങാടി :അയ്യൂബി എജുസിറ്റിയുടെ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പടിഞ്ഞാരങ്ങാടിയിൽ അയ്യൂബി ഗ്രാൻഡ് മീലാദ് റാലി നടന്നു. എടപ്പാൾ റോഡിലെ സാസ് ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിച്ച മീലാദ് റാലി പൈലറ്റ് വാഹനം, ദഫ്, അറബന, ഫ്ളവർ ഷോ തുടങ്ങിയ കലാ പ്രകടനങ്ങളുടെ അകമ്പടിയോട് കൂടി പട്ടാമ്പി റോഡിലെ റഹ്മത്ത് നഗറിൽ അവസാനിച്ചു.
സ്വാബിർ സാഖഫി ചേക്കോട് മുഖ്യ പ്രഭാഷണം നടത്തി. അയ്യൂബി എജുസിറ്റി പ്രസിഡന്റ് ഒറവിൽ ഹൈദർ മുസ്ലിയാർ, ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനി, സയ്യിദ് അബ്ബാസ് അലി തങ്ങൾ ചാലിശ്ശേരി, അബ്ബാസ് സഅദി കുമരംപുത്തൂർ, കബീർ മിസ്ബഹി, അബ്ദുറസാഖ് സഅദി ആലൂർ, സുബൈർ ബാഖവി, ഇസ്മായിൽ സിദ്ധീഖി, അബൂബക്കർ അഹ്സനി, ജഅഫർ സഖാഫി, മൽക്കാൻ സഖാഫി,ശൗക്കത്ത് ഹാജി,സൈനുദ്ധീൻ ഒതളൂർ, തുടങ്ങിയവർ മീലാദ് റാലിക്ക് നേതൃത്വം നൽകി.
Tags
പ്രാദേശികം