പിണറായിക്കൊപ്പമല്ല, ഇനി 'ജനത്തിനൊപ്പം'; പി.വി. അൻവർ ഫേസ്ബുക്ക് കവർചിത്രം മാറ്റി

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം ഫേസ്ബുക്കില്‍നിന്ന് മാറ്റി പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിയെ വേദിയിലേക്ക് അനുഗമിക്കുന്ന ചിത്രമായിരുന്നു അൻവറിന്റെ കവർചിത്രം. എന്നാൽ, ഈ ചിത്രം ഒഴിവാക്കി ഇപ്പോൾ ജനങ്ങളോടൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് ഞായറാഴ്ച രാത്രി എട്ടരയോടെ സാമൂഹികമാധ്യമക്കുറിപ്പിൽ അൻവർ വ്യക്തമാക്കിയിരുന്നു. ഇതിന് മുൻപ് ശനിയാഴ്ച, ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്നും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ടെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം