കൂറ്റനാട് സ്കൂൾ ബസിന്റെ പിൻചക്രം ഊരി തെറിച്ച് അപകടം

കൂറ്റനാട്: സ്കൂൾ ബസ്സിന്റെ പിൻ ചക്രം ഊരിത്തെറിച്ച് അപകടം. പെരിങ്ങോട് - ചാലിശ്ശേരി റോഡിൽ വെച്ച് അൽ അമീൻ സെൻട്രൽ സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. ആളപായമില്ല. വിദ്യാർത്ഥികളെ വീടുകളിൽ നിന്നെടുത്ത് സ്കൂളിലേക്ക് കൊണ്ട് പോകും വഴി തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വിദ്യാർത്ഥികളെ പിന്നീട് അധികൃതർ മറ്റൊരു ബസ്സിൽ കയറ്റി സ്കൂളിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം