പട്ടിത്തറ: പട്ടിത്തറ പഞ്ചായത്തിലെ കോക്കാട് - ഒതളൂർ റോഡിൽ നിയന്ത്രണം വിട്ട ക്കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആലപ്പുഴ സ്വദേശിക്ക് നിസ്സാരമായ പരിക്ക് സംഭവിച്ചിട്ടുണ്ട്.
ഡ്രൈവിങ്ങിനിടെ ഉറങ്ങിയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കോക്കാട് സ്വദേശി അനിലിന്റെ വീട്ടിലേക്കാണ് വാഹനം മറിഞ്ഞത്. ആൾതാമസം ഇല്ലാത്തതിനാലും വാഹനത്തിൻ്റെ വേഗത കുറവായതിനാലും വലിയ അപകടം ഒഴിവായി.
പരിക്ക് പറ്റിയ യാത്രികനെ ആശുപത്രി പ്രവേശിപ്പിച്ചു. ബുധനാഴ്ച കാലത്ത് ക്രയിനിന്റെ സഹായത്തോടെ വാഹനം പുറത്തെടുക്കുകയും ചെയ്തു.
Tags
പ്രാദേശികം