തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ വെട്ടികുറച്ച പദ്ധതി വിഹിതം പുന:സ്ഥാപിക്കണമെന്ന് തൃത്താല മണ്ഡലം മുസ്ലിംലീഗ്

തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ വെട്ടികുറച്ച പദ്ധതി വിഹിതം പുന:സ്ഥാപിക്കണമെന്ന് തൃത്താല മണ്ഡലം മുസ്ലിംലീഗ് കൺവൻഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷം ഗ്രാമ പഞ്ചായത്ത് പ്രവൃത്തി പൂർത്തിയാക്കി സമർപ്പിച്ച പല ബില്ലുകളും ട്രഷറി നിയന്ത്രണം മൂലം ക്യൂ സിസ്റ്റത്തിലേക്ക് മാറ്റിയിരുന്നു. ഈ തുക കണ്ടെത്താൻ ഈ വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്ന് നീക്കി വെക്കണമെന്ന 

നിർദ്ദേശമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയിട്ടുള്ളത് . ഇത് പഞ്ചായത്ത് വഴിയുള്ള ഗ്രാമീണ വികസനം വഴിമുട്ടാൻ ഇടവരുന്നതായി യോഗം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് ജില്ല ട്രഷറർ പി.ഇ.എ സലാം ഉദ്ഘാടനം ചെയ്തു. എസ്.എം.കെ തങ്ങൾ അധ്യക്ഷത വഹിച്ചു. 

ടി.അസീസ്, ടി.കെ.ചേക്കുട്ടി, കെപി മുഹമ്മദ്, അലി കുമരനല്ലൂർ, സുബൈർ കൊഴിക്കര, പി.എസ് അബ്ദുറഹ്മാൻ, ടി.പി. കുഞ്ഞുമുഹമ്മദ്, കെ.വി മുസ്തഫ, എം.എൻ നൗഷാദ്, സബു സദഖത്തുള്ള, പുല്ലാര മുഹമ്മദ്, പി.എസ് ഫൈസൽ മാസ്റ്റർ, ടി.കെ ഉസാമ, വീരാവുണ്ണി തൃത്താല, ടി.മൊയ്തീൻകുട്ടി, ബഷീർ കുമ്പിടി, കെ.സി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം