പട്ടാമ്പിയിൽ 5.98 ഗ്രാം എംഡിഎംഐയുമായി യുവാവിനെ പട്ടാമ്പി പോലീസ് പിടികൂടി. ഓമല്ലൂർ കള്ളാടിപ്പറ്റ സ്വദേശി മൻസൂർ (23) നെയാണ് പട്ടാമ്പി റെയിൽവേ സ്റ്റേഷൻ സമീപത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി മേഖലയിൽ ലഹരികടത്ത് വില്പന തടയുന്നതിന്റെ ഭാഗമായി രൂപീകരിച്ച പ്രത്യേക പരിശോധന സംഘമാണ് ഇയാളെ പിടികൂടിയത്.
പിടിച്ചെടുത്ത എംഡി എം എ അതി മാരകമായ സിന്തറ്റിക് ഡ്രസ്സ് വിഭാഗത്തിൽ പെടുന്നതാണ്. പട്ടാമ്പി മേഖലയിലെ ലഹരി വില്പനയും ഉപയോഗവും നടത്തുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി പാർവതിലധികം കേസുകൾ പട്ടാമ്പി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
പട്ടാമ്പി പോലീസ് ഇൻസ്‌പെക്ടർ പി. കെ പത്മരാജൻ, SI മാരായ മണികണ്ഠൻ.കെ, സന്തോഷ്. പി. കെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ്, അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
പ്രതിക്ക് അടിപിടി തുടങ്ങിയ മറ്റ് കേസുകൾ ഉള്ളതായും MDMA യുടെ ഉറവിടത്തെ കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.
Tags
പ്രാദേശികം