ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ തൃത്താല സബ്ജില്ല ശാസ്ത്രമേള സ്വാഗതസംഘം രൂപീകരിച്ചു

ചാലിശ്ശേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഒക്ടോബർ 8, 9 , 10(ചൊവ്വ, ബുധൻ , വ്യാഴം ) ദിവസങ്ങളിൽ തൃത്താല ഉപജില്ല ശാസ്ത്രമേള   നടക്കും. ശാസ്ത്ര ഗണിത ,  ശാസ്ത്ര സാമൂഹ്യ , ശാസ്ത്ര പ്രവൃത്തി പരിചയ IT മേളകളിൽ LP തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള കുട്ടികൾ പങ്കെടുക്കും.

യോഗം ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് കുട്ടൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് പി.വി. രജീഷ്  കുമാർ അധ്യഷനായി തൃത്താല എ ഇ  ഒ, കെ പ്രസാദ് മേളയെ കുറിച്ച് വിശദീകരിച്ചു.

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ ചെയർമാനും , സ്കൂൾ പ്രിൻസിപ്പാൾ ഡോ സജീന ഷുക്കൂർ ജനറൽ കൺവീനറും,  തൃത്താല എ ഇ ഒ കെ പ്രസാദ് ട്രഷററുമായിട്ടുള്ള  സ്വാഗത സംഘം രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

ജനപ്രതിനിധികൾ, അധ്യാപക സംഘടന പ്രതിനിധികൾ, രക്ഷിതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ് ഭാരവാഹികൾ, പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം