കൂറ്റനാട് കോട്ടയും പരിസരവും സന്ദർശിച്ചു

കൂറ്റനാട്: കൂറ്റനാട് ജുമാമസ്ജിദിനു സമീപത്തുള്ള ടിപ്പുവിന്റെ കോട്ടയും ചരിത്രാവശിഷ്ടങ്ങളും പുരാവസ്തു അധികൃതരും ഗവേഷകരും സന്ദർശിച്ചു. കോട്ടയുടെ സംരക്ഷണവും പരിശോധനയും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ അഡ്വ. രാജേഷ് വെങ്ങാലിൽ സംസ്ഥാന പുരാവസ്തു വകുപ്പിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുരാവസ്തു വകുപ്പിന്റെ തൃശ്ശൂർ കൊട്ടാരം ക്യുറേറ്റർ ആതിര ആർ. പിള്ളയുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തിയത്. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ ചരിത്രവിഭാഗം അധ്യാപകൻ ഡോ. രാജൻ, പുരാവസ്തു വകുപ്പിലെ അബിൻ, പി. വേണുഗോപാൽ, രാജേഷ് വെങ്ങാലിൽ എന്നിവരും സംഘത്തിലുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം