കപ്പൂർ: ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി (ഡെമോൺ സ്ട്രേഷൻ) കപ്പൂർ കൃഷിഭവൻ പരിതിയിലെ കൊള്ളന്നൂർ, ഞാവലിൻകാട് പാടശേഖരങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് 40 ഏക്കർ നെൽകൃഷിയിൽ സുഷ്മ മൂലകങ്ങൾ സ്പ്രെ യിംഗ് നടത്തി ഇതിന്റെ ഉദ്ഘാടനം കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ വി ആമിനകുട്ടി അദ്ധ്യക്ഷയായി ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി യു സുജിത കൃഷി ഓഫീസർ ഷഹ്ന, കൃഷി അസിസ്റന്റ് ഓഫീസർ നിഷാദ്, പത്തിൽ മൊയ്തുണ്ണി, പാടശേഖര സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Tags
പ്രാദേശികം