കപ്പൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2023-24 വാർഷിക പദ്ധതി കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം നടന്നു. കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ വി ആമിനകുട്ടി അദ്ധ്യക്ഷയായി. വികസന സ്ഥിരം സമിതി അധ്യക്ഷൻ പി ജയൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ മുംതാസ് അബ്ദു റഹിമാൻ സീനിയർ വെറ്റിനറി സർജൻ ഡോ: ബാലൻ, അസിസ്റ്റന്റ് പ്രതീഷ്, ഷീജ, ക്ഷീരകർഷകർ എന്നിവർ പങ്കെടുത്തു.