സ്മൂത്ത് സൊല്യൂഷൻ വ്യവസായ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി ചാരിറ്റി ട്രസ്റ്റ് രൂപീകരിച്ചു. സ്മൂത്ത് വസതിയിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ വെച്ച് മോഹനൻ വള്ളിക്കാട്ട് ചെയർമാനും, റിയാസ് മണ്ണറായിൽ കൺവീനറുമായി തിരഞ്ഞെടുത്ത ട്രസ്റ്റ് സമിതിയെ പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബാലൻ പ്രഖ്യപിച്ചു, അക്കൗണ്ടന്റ് സാജിദ് കക്കാട്ടിൽ, അസിസ്റ്റന്റ് അക്കൗണ്ടന്റ് അശ്വിൻ പരപ്പിൽ എന്നിവരാണ് മറ്റു ഭാരവാഹികൾ.
എക്സിക്യൂട്ടീവ് അംഗങ്ങളായി മുഹമ്മദ്അലി പൂക്കാത്ത്, ബഷീർ നാലുകണ്ണിയിൽ, മുരളി ആട്ടയിൽ വളപ്പിൽ, റഫീഖ് മങ്ങാട്ടുപറമ്പിൽ, ശ്രീജിത്ത് ഇട്ടേകാട്ടിൽ , ബാലൻ കരിപ്പാലിൽ എന്നിവരെയും തിരഞ്ഞെടുത്തു.
മോഹനൻ വള്ളിക്കാട്ടിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിയാസ് മണ്ണറായിൽ സ്വാഗതം ആശംസിച്ചു ,വാർഡ് മെമ്പർ ഹരീഷ്,മജീദ് മാസ്റ്റർ,റഷീദ് മാസ്റ്റർ, ദിനേശ് ബാബു, മുഹമ്മദലി പൂക്കാത്ത്, സാജിദ് കക്കാട്ടിൽ, അശ്വിൻ പരപ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു.
ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ട ആദ്യഗഡു ഫണ്ട് മാനേജിങ്ങ് ട്രസ്റ്റീസായ കക്കാട്ടിൽ ഫസ്‌ലുറഹ്‌മാനും കക്കാട്ടിൽ സാബിറും ചേർന്ന് അക്കൗണ്ടന്റ് കക്കാട്ടിൽ സാജിദ് ന് കൈമാറി. മാനേജിങ് ട്രസ്റ്റീ കക്കാട്ടിൽ ഫസ്‌ലു റഹ്മാൻ യോഗത്തിൽ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.