എടപ്പാളിൽ ശബരിമല ഭക്തർ യാത്ര ചെയ്തിരുന്ന ബസ്സിടിച്ച് യുവാവിന് ദാരുണാന്ത്യം

എടപ്പാൾ: കണ്ടനകത്ത് ശബരിമല പോയിരുന്ന ടൂറിസ്റ്റ് ബസ്സിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം.എടപ്പാൾ പുള്ളുവൻ പടി സ്വദേശി മേലയിൽ മുഹമ്മദ് ഫാസിൽ(19)ആണ് മരിച്ചത്. കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ എടപ്പാളിനടുത്ത് കണ്ടനകത്ത് ടർഫിന് മുന്നിൽ പുലർച്ചെ ഒരുമണിയോടെയാണ് അപകടം.

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഫാസിൽ കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.ഫാസിൽ സഞ്ചരിച്ച ബൈക്കും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം