മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞ തിരുമിറ്റക്കോട് പഞ്ചായത്ത് ജീവനക്കാരനെ കയ്യേറ്റം ചെയ്തതായി പരാതി

തിരുമിറ്റക്കോട് പഞ്ചായത്തിലെ കൂട്ടപത - വട്ടുള്ളി റോഡിൽ പൊതുസ്ഥലത്ത് മാലിന്യം അലസമായി നിക്ഷേപിക്കുന്നത് കണ്ട ഉദ്യോഗസ്ഥൻ നിക്ഷേപിച്ചയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് കയ്യേറ്റം ചെയ്ത് അസഭ്യം വിളിച്ചതായി പരാതി.

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് വി.ഇ.ഒ ആയ അമൽ എസ് ആർ എന്ന യുവ സർക്കാർ ജീവനക്കാരനെയാണ് കൃത്യനിർവഹണം തടസ്സപ്പെടുത്തി കയ്യേറ്റവും അസഭ്യവും നടത്തിയത്. Thirumittakkode grama panchayat 

സംഭവത്തിൽ ഉദ്യോഗസ്ഥനായ അമലിനെ ആക്രമിച്ച കൂട്ടുപത സ്വദേശി മുഹമ്മദ് (52) എന്നയാൾക്കെതിരെ CR.498/2023 U/S 341,323,294(b),506(1),353,269 IPC 120(e) KP Act എന്നീ വകുപ്പുകളിൽ ചാലിശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം