തൃത്താല പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസ് ഓഫീസർ ഷൻഫീർ ഫ്ലാഗ് ഓഫ് ചെയ്ത മാരത്തോൺ റൈസിൽ ഐഇഎസ് സ്കൂളിലെ വിദ്യാർത്ഥികൾ പറയിപെറ്റ പന്തിരുകുലത്തിന്റെ പൈതൃകം ഉൾക്കൊള്ളുന്ന തൃത്താലയിലൂടെ മുടവന്നൂർ സ്കൂളിലേക്ക് പ്രയാണം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഷാഫിസർ സ്വാഗത പ്രഭാഷണ അവസരത്തിൽ സാമൂഹിക സാസ്കാരിക സൗഹൃദ ഇടങ്ങൾ സജീവമാകണമെന്നും പുസ്തകങ്ങൾ, ജീവിത സ്വപ്നങ്ങൾ എന്നിവയോട് ആയിരിക്കണമെന്ന് ലഹരി എന്ന് വിദ്യാർത്ഥികളെ ഉണർത്തി.
തൃത്താല പോലീസ് ഓഫീസർ സെൻഫിർ ഫ്ലാഗ് ഓഫ് ചെയ്യുന്ന അവസരത്തിൽ യുവ സമൂഹത്തിനും വിദ്യാർത്ഥി സമൂഹത്തിനും ലഹരിമുക്ത ജീവിതം ഉണ്ടാവണമെന്നും അതിനായി കഠിനപ്രയത്നം ചെയ്യണമെന്നും സമൂഹത്തോട് ഉദ്ഘോഷിച്ചു.
സ്കൂൾ സെക്രട്ടറി എം.എകുഞ്ഞാലു , ട്രഷറർ പി. ബിരാവുണ്ണി ആശംസകൾ അറിയിച്ചു. വൈസ് പ്രിൻസിപ്പൽ രാജേശ്വരി നന്ദി പ്രകാശിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി , സ്കൂൾ അഡ്മിൻ രതീഷ് , പി.ടി.എ അംഗം വിനോദ് , പ്രോഗ്രാം കോർഡിനേറ്റർ ദിവ്യ , ഫിസിക്കൽ എഡ്യൂക്കേഷൻ ട്രൈനർ ഷൈബിൻ , അക്കാദമിക് കോർഡിനേറ്റർ ഷൗക്കത്ത് ,MS ഹെഡ് ഷാഫി ഹുദവി, എം എസ് അധ്യാപകൻ താഹിർ ,അദ്ധ്യാപികമാരായ ഷാഹിദ ,സുജാത , രമ്യ ,തുടങ്ങിയവർ പങ്കെടുത്തു.