ലഹരിവിരുദ്ധ ദിനം: കല്ലടത്തൂർ ഗവ. സ്കൂളിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ സമീർ അലി ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി

കല്ലടത്തൂർ: ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഗോഖലെ ഗവ ഹയർ സെക്കന്ററി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

പൊന്നാനി മറൈൻ എൻഫോസ്മെന്റ് & വിജിലൻസ് സീനിയർ സിവിൽ പോലീസ് ഓഫീസർ  സമീർ അലി കെ കുട്ടികൾക്ക് ക്ലാസെടുത്തു.  പ്രിൻസിപ്പൽ പ്രമോദ് എ പി, എസ് എം ഡി സി ചെയർമാൻ  ജിതേന്ദ്രൻ കോക്കാട്, സീനിയർ അസിസ്റ്റന്റ് അഞ്ജു എം എസ് , മൊഹിയുദ്ദീൻ പി , ആയിഷാബി പി , സ്മിത സി പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ചുമതലയുളള ശ്രീമതി അനുപമ പി സ്വാഗതവും ഉണ്ണികൃഷ്ണൻ എം കെ നന്ദിയും രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം