ദുബായിൽ മരണപ്പെട്ട തൃശൂർ സ്വദേശിനിയായ യുവതിയുടെ കേസ്‌ അന്വേഷണ റിപ്പോർട്ട്‌ ദുബായ് പോലീസ് പുറത്ത് വിട്ടു.

തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശിനി നീതു ഗണേഷ് (35) ദുബായ് അല്‍ തവാറില്‍ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുബായ് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു.

വൈദ്യുതാഘാതമാണ് മരണകാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ദുബായ് പോലീസ് അറിയിച്ചു.

ദുബായില്‍ എൻജിനിയറായ നീതു ഗണേഷിനെ ജൂണ്‍ 14-നാണ് അല്‍ തവാര്‍-3 പ്രദേശത്തെ വില്ലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷവറില്‍ കുളിക്കുന്നതിനിടെ ഷോക്കേറ്റാണ് മരിച്ചതെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ മറ്റ് ദുരൂഹതയില്ലെന്നും ദുബായ് പോലീസ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കെട്ടിട പരിസരത്ത് വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച്‌ അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അപകടമുണ്ടാകുമ്പോള്‍ നീതുവിന്റെ ഭര്‍ത്താവ് എൻജിനിയറായ കൊല്ലം മേടയില്‍മുക്ക് സ്വദേശി ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപി, ആറ്്‌ വയസ്സുകാരൻ മകൻ നിവീഷ് കൃഷ്ണ, വീട്ടുജോലിക്കാരി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം