പടിഞ്ഞാറങ്ങാടിയിലെ കൂൾ ബാറിൽ നിന്നും ആരോഗ്യത്തിന് ഹാനികരവും നിരോധിത പുകയില ഉത്പന്നവുമായ കൂൾ ലിപ്പ് ശേഖരം പോലീസ് പിടികൂടി

പടിഞ്ഞാറങ്ങാടി: സർക്കാർ നിരോധിച്ചതും ആരോഗ്യത്തിന് ഹാനികരവുമായ ഹാൻസ് വിഭാഗത്തിൽ പെടുന്ന കൂൾ ലിപ്പ് എന്ന പുകയില ഉൽപ്പന്നങ്ങളുടെ ശേഖരം പടിഞ്ഞാറങ്ങാടിയിലെ കൂൾ ബാറിൽ നിന്നും തൃത്താല പോലീസ് പിടിച്ചെടുത്തു.

പ്രായ പൂർത്തിയാകാത്ത കുട്ടികൾക്കും പൊതുജനങ്ങൾക്കും വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പടിഞ്ഞാറങ്ങാടി കൂറ്റനാട് റോഡിലെ കൂൾ ബാറിൽ നിന്നും നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടിയത്.

12 പാക്കറ്റ് കൂൾ ലിപ്പ് ആണ് പോലീസ് പിടിച്ചെടുത്തത്. കടയുടമ പടിഞ്ഞാറങ്ങാടി സ്വദേശി കുഴുങ്ങിൽ വീട്ടിൽ ഉമ്മറിനെ (47) തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. മുമ്പും ഇയാളുടെ ഉടമസ്ഥതയിലുള്ള കടയിൽ നിന്ന് നിരോധിത ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടിയിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം