തൃത്താല ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ പരിസ്ഥിതിദിനത്തിൽ 35,000 ഫലവൃക്ഷത്തൈകൾ വിവിധ സ്ഥലങ്ങളിലായി നട്ടുപിടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതി, സോഷ്യൽ ഫോറസ്ട്രി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ പരിസ്ഥിതിദിനത്തിൽ വിതരണം ചെയ്യുക.
ഇതിന്റെ ഭാഗമായി നാഗലശ്ശേരി പഞ്ചായത്തിലെ ആമക്കാവ് ചകിരിപ്പറമ്പ് അങ്കണവാടിക്ക് സമീപത്തെ വൃക്ഷത്തൈ ഉത്‌പാദന നഴ്സറി, തൃത്താല പഞ്ചായത്ത് മുടവന്നൂരിലെ നഴ്‌സറി എന്നിവടങ്ങളിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന സന്ദർശനം നടത്തി.
ആനക്കര, ചാലിശ്ശേരി, കപ്പൂർ, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല പഞ്ചായത്തുകളിൽ ഇത്തരത്തിൽ വൃക്ഷത്തൈ ഉത്‌പാദന നഴ്സറികൾ ആരംഭിച്ചിട്ടുണ്ട്. തൃത്താല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജയ, വൈസ് പ്രസിഡന്റ് കെ.പി. ശ്രീനിവാസൻ.
ബ്ലോക്ക് പഞ്ചായത്തംഗം പി.വി. പ്രിയ, അഗ്രിക്കൾച്ചറൽ ഡെവലപ്പ്മെന്റ് ഓഫീസർ ആർ.എസ്. റോസലിന്റ്, സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.ഡി. വർഗീസ്, ടി.പി. ശ്രീരാഗ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
thrithala block panchayath planting 35000 plants in various place around the thrithala block panchayath outlet.