അന്തിമവിധി വരുന്നത് വരെ ഹിജാബ് ധരിക്കരുത് കർണാടക ഹൈക്കോടതി ഉത്തരവ്

Hijab court


കര്‍ണാടകയിലെ കോളജുകിലും സ്‌കൂളുകളിലും ഹിജാബ് വിലക്കിയെതിനെതിരായ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ (Karnataka highcourt ) ഇടക്കാല വിധി. ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഹൈക്കോടതി വിലക്കി.

 കേസില്‍ എത്രയും വേഗം വിധി പറയുമെന്നും അതുവരെ സംയമനം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

കേസില്‍ തിങ്കളാഴ്ച കോടതി വീണ്ടും വാദം കേള്‍ക്കും.ഹിജാബ് ( wearing hijab )ധരിക്കുന്നത് മൗലികാവകാശമാണോ അല്ലയോ എന്ന് നോക്കാമെന്നാണ് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി ആദ്യം പറഞ്ഞത്.

ഇതിന് പിന്നാലെ കോടതിയുടെ വാക്കാലുള്ള നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും അന്തിമ ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണമെന്നും മാധ്യമങ്ങളോട് നിര്‍ദേശിച്ചു.കേസ് ബുധനാഴ്ചയാണ് ഹൈക്കോടതിയുടെ വിശാല ബെഞ്ചിന് വിട്ടത്.

 ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാജി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം