By : NPK NASEER
കൊപ്പം: വില്പനക്ക് എന്ന വ്യാജേന പുതിയ ഫോൺ കാണിച്ച് പകരം ഗ്ലാസ് കഷണം നൽകി അതിഥി തൊഴിലാളിയിൽ നിന്നും 6000 രൂപ കൈക്കലാക്കി അജ്ഞാതർ കടന്നുകളഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 7 മണിക്ക് പുലാശ്ശേരി എൻ.പി.കെ സ്റ്റോഴ്സിന് സമീപത്തുവച്ചാണ് അതിഥി തൊഴിലാളി പറ്റിക്കപ്പെട്ടത്. വെള്ളനിറത്തിലുള്ള ഇരുചക്രവാഹനത്തിൽ വന്നവരിൽ ഒരു ഒരാൾ ഹിന്ദി സംസാരിക്കുന്നവനും രണ്ടാമത്തെയാൾ മലയാളിയുമാണന്ന് അതിഥി തൊഴിലാളി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹിന്ദി സംസാരിക്കുന്ന വ്യക്തി നാട്ടിൽ പോകാൻ പണം ഇല്ലാത്തതുകൊണ്ട് ഫോൺ വിൽക്കാൻ ഉണ്ടെന്നും - ഫോൺ പറ്റിക്കപ്പെട്ട തൊഴിലാളിയെ കാണിക്കുകയും അവർ തമ്മിൽ വില ഉറപ്പിക്കുകയും 6000 രൂപ അജ്ഞാതർ ക്ക് കൈമാറുകയും ചെയ്തു.
എന്നാൽ പിന്നീട് അതിഥി തൊഴിലാളിക്ക് നൽകിയ കവറിൽ ഫോണിന്റെ മാതൃകയിലുള്ള ഗ്ലാസ് കഷ്ണം മാത്രമാണ് ഉണ്ടായിരുന്നത്. രാവിലെ ആയതിനാൽ സമീപപ്രദേശത്ത് ആളുകൾ ഇല്ലാത്തതും ഇദ്ദേഹത്തെ കബളിപ്പിച്ച വരെ കണ്ടെത്തുന്നതിന് തടസമായി. ഇതിലും സമീപത്തെ സിസിടിവി ക്യാമറ വഴി കുറ്റവാളികളെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സമീപവാസികൾ.