പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തിയായ നടുവട്ടം ജി.ജെ.എച്ച്.എസ്.എസ്, ചെര്‍പ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ്, തത്തമംഗലം ജി.യു.പി.എസ് സ്‌കൂളുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
കിഫ്ബി ഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച നടുവട്ടം ജി.ജെ.എച്ച്.എസ്.എസ്, ചെര്‍പ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ് സ്‌കൂളിന്റെയും പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച തത്തമംഗലം ജി.യു.പി.എസിന്റേയും ഉദ്ഘാടനമാണ് നടന്നത്. രണ്ട് നിലകളിലായി 10 ക്ലാസ്മുറികള്‍, ഓഫീസ് റൂം, സ്റ്റാഫ് റൂം, നാല് ലാബുകള്‍,സ്മാര്‍ട്ട് റൂം,സ്‌റ്റോര്‍ റൂം,ശുചിമുറി, എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് നടുവട്ടം ജി.ജെ.എച്ച്.എസ്.എസില്‍ ഒരുക്കിയിരിക്കുന്നത്.
ചെർപ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസിൽ ഇരുനില കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുണ്ട്. മൂന്ന് ലബോറട്ടറിയും ഭിന്നശേഷിക്കാർക്ക് ഉൾപ്പടെ ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 6 ക്ലാസ് മുറികളാണ് തത്തമംഗലം ജി.യു.പി.എസിലുള്ളത്.
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, എം.എല്‍.എമാരായ പി. മമ്മിക്കുട്ടി, മുഹമ്മദ് മുഹ്‌സിന്‍, കെ.ടി.ഡി.സി ചെയർമാൻ പി.കെ ശശി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.