നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചു, ആർഎസ്എസ് പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ

Rss bomb


വീടിന്‍റെ ടെറസിലുണ്ടായ സ്ഫോടനത്തിൽ ആർ.എസ്എസ് പ്രവർത്തകന് ഗുരുതര പരിക്ക്. ബോംബ്നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചെതായാണ് വിവരം.

മണിയൂർ ചെരണ്ടത്തൂരിലെ മൂഴിക്കൽ മീത്തൽ ഹരിപ്രസാദി(30)നാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.

ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയിൽ ഹരിപ്രസാദിന്‍റെ ഇരു കൈപ്പത്തികൾക്കുമാണ് ഗുരുതര പരിക്കേറ്റത്. ശരീരത്തിലും പരിക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ഫോടനം നടന്ന വീടിന്‍റെ ടെറസിൽ ചിതറിയ മാംസവും രക്തവും തളംകെട്ടിയ നിലയിലാണ്. സംഭവസ്ഥലത്തു നിന്നും പടക്കത്തിന്‍റെ അവശിഷ്ടങ്ങൾ പൊലീസിന് ലഭിച്ചു. പടക്കങ്ങൾ അഴിച്ച് വെടിമരുന്ന് ശേഖരിച്ച് സ്ഫോടകവസ്തു നിർമിച്ചതാണെന്നാണ് പൊലീസ് നിഗമനം.

 സ്ഫോടന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ ടെറസിന്റ ചില ഭാഗങ്ങൾ വൃത്തിയാക്കിയ നിലയിലായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം