കര്‍ണാടകയില്‍ ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബ . തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പോഗ്ബ വിഷയത്തില്‍ പ്രതികരിച്ചത്.
ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ ഹിജാബ് ധരിക്കുന്ന മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണന്നും പോള്‍ പോഗ്ബ പോസ്റ്റില്‍ പറയുന്നു.
മാധ്യമങ്ങള്‍ അടക്കം സമൂഹം മൗനം പാലിക്കുക ആണെന്നും പോഗ്ബ ആരോപിച്ചു. ഈ വിഷയത്തില്‍ ആദ്യമായാണ് ഒരു വിദേശ ഫുട്ബോള്‍ താരം അഭിപ്രായം പറയുന്നത്.
നേരത്തെ കര്‍ഷക സമരത്തില്‍ വിദേശ ഗായിക റിയാന്ന അഭിപ്രായം പറഞ്ഞത് വലിയ വിവാദം ആയിരുന്നു. പോഗ്ബയ്ക്ക് എതിരെയും അത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
Pogba make story his Instagram against Hijab ban in Karnataka colleges
Tags
അന്തർദേശീയം