സ്പീക്കർ ശ്രീ എം ബി രാജേഷ് നിർദ്ദേശ പ്രകാരം തൃത്താല നിയോജക മണ്ഡലത്തിലെ സമഗ്ര മണ്ണ് ജല പരിപാലനം ത്തിൻ്റെ ഭാഗമായുള്ള കപ്പൂർ പഞ്ചായത്തിലെ വാട്ടർ ഷെഡ് പ്രോജക്ട് DPR നടത്തുന്നതിനായുള്ള പരിശീലനം നടത്തി.
കുമരനെല്ലുർ നീർത്തടത്തിൽ പെട്ട പാടശേഖര സമിതി അംഗങ്ങൾ ,ജനപ്രതിനിധികൾ കർഷകർ കുടുബശ്രീ തുടങ്ങിയ അംഗങ്ങൾ ഏകദിന സെമിനാറിൽ പങ്കെടുത്തു.
കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. കർഷകനും വാർഡ് മെമ്പറുമായ കെ ടി അബ്ദുള്ള കുട്ടി അദ്ധ്യക്ഷനായി.
NREG AE രഞ്ജിത് പദ്ധതി വിശധീകരിച്ചു ജനപ്രതികളായ ജയലക്ഷമി, മുതാംസ്, സുചിത വി യു കൃഷി അസിസ്റ്റൻ്റ് സബിത പഞ്ചായത്ത് AS പ്രീത NREG എഞ്ചിനീയർ ശാലിനി
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ . താരാ മനോഹരൻ ഓവർസീയർ പി ജയരാജൻ, സോയിൽ സർവ്വേ ഓഫീസർ മണ്ണ് സംരക്ഷണ വിഭാഗം വർക്ക് സൂപ്രണ്ട് കുമാർ , മുഹമ്മദ് ഇർഷാദ് സർവ്വേയർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു .മണ്ണ് സംരക്ഷണ ഓഫീസർ വിശ്വനാഥൻ സ്വാഗതം പറഞ്ഞു പഞ്ചായത്ത് സെക്രട്ടറി കെ ജയനൻ നന്ദി പറഞ്ഞു