ഞായറാഴ്ച രാത്രി എട്ടു മണിയോടെ കാൽനട യാത്രക്കാരിയായ വൃദ്ധയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ ഗുഡ്സ് ഓട്ടോറിക്ഷയെയും ഡ്രൈവറെയും കണ്ടെത്താൻ അന്വേഷണം തുടരുകയാണ് തൃത്താല പോലീസ് ( thrithala police ).
ഇന്നലെ രാത്രി വീട്ടിലേക്ക് വരികയായിരുന്ന സുലൈഖ (63) യെയാണ് തൃത്താല ഹൈസ്കൂളിനടുത്തുള്ള റാഷിദ ബിരിയാണി സെന്ററിന് സമീപത്തുവെച്ച് ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞത്.
മകനും മറ്റു പരിസരവാസികളും ചേർന്ന് റോഡ് സൈഡിലെ പുൽക്കാടിൽ കിടക്കുകയായിരുന്ന സ്ത്രീയെ എടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വൃദ്ധയുടെ ഒരു കണ്ണിന് ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. പൂർണ്ണമായ സ്വബോധത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ല.
അപകടത്തിൽ പെട്ട ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പരിക്ക് സാരമായതിനാൽ പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
Thrithala apakadam thrithala accident vehicel not stop when attack