കൂറ്റനാട് സെന്ററിൽ നിന്നും ഏകദേശം 2 കി.മി അകലെയായി എടപ്പാൾ റോഡിൽ മല റോഡിന് സമീപമായി ഇന്ധന വിതരണ കേന്ദ്രം ( Fuel Station ) പ്രവർത്തനം ആരംഭിച്ചു.
ഇന്ന് കാലത്ത് 9 മണിക്കായിരുന്നു ഉദ്ഘാടന ചടങ്ങ്. നയാര എനർജിയുടെ ( Nayara Energy ) ഇന്ധനമാണ് ഇഷ ഫ്യൂൽ സർവീസ് വഴി വിതരണം ചെയ്യപ്പെടുക. എസ്സാർ കമ്പനി ഇപ്പോൾ നായാര എന്ന പേരിലാണ് അറിയപ്പെടുന്നത്.
ജനങ്ങൾക്ക് ഗുണമേന്മയുള്ള ഇന്ധനം കൃത്യമായ അളവിൽ ഇനി മുതൽ നയാര എനർജിയിലൂടെ ലഭ്യമാകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഭിന്നശേഷിക്കാരായ സ്റ്റാഫുകളെ കൂടി പരിഗണിച്ചാണ് ജീവനക്കാരെ നിയമിച്ചിട്ടുള്ളതെന്നും അവർ അറിയിച്ചു.
ഉദ്ഘാടന ദിനം മുതൽ മാർച്ച് 1 വരെ പമ്പിൽ നിന്ന് ഇന്ധനം നിറക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനം നൽകുന്നുണ്ട്. മൊബൈൽഫോൺ, മിക്സി, മറ്റു സമ്മാനങ്ങൾ 1,2,3 സ്ഥാനങ്ങളിലായി നൽകപ്പെടും.
പമ്പിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നവർക്കായി സൗജന്യമായി നൈട്രജൻ ഗ്യാസ് നൽകുന്നുണ്ട്. വളരെ ആകർഷണീയമായ അന്തരീക്ഷമാണ് ഉപഭോക്താക്കൾക്ക് പമ്പിൽ നിന്ന് ലഭിക്കുന്നത്.
നിലവിൽ കൂറ്റനാട് കഴിഞ്ഞാൽ എടപ്പാൾ റോഡിൽ 8 കി. മീ ദൂരെയായി പടിഞ്ഞാറങ്ങാടിയിലാണ് ഇന്ധന വിതരണ കേന്ദ്രം ഉള്ളത്. പ്രദേശവാസിയായ അരുൺകുമാർ, മഠത്തിൽ ബാബു എന്നിവരാണ് ഇഷ ഫ്യുവൽസ് ആൻഡ് സർവീസിന്റെ ഉടമസ്ഥർ
( Essar-Nayara Energy Fuel Station open at Koottanad-Mala-road )