അതിസാഹസികമായ രക്ഷാ ദൗത്യത്തിനൊടുവിൽ ബാബുവിനെ മലമുകളിൽ എത്തിച്ചു. ഹെലികോപ്റ്ററിൽ താഴേക്ക് എത്തിക്കും

പാലക്കാട് മലമ്പുഴയിൽ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ മലക്ക് മുകളിൽ എത്തിച്ചു. ബെൽറ്റും കയറും ഉപയോഗിച്ചാണ് മുകളിലേക്ക് എത്തിച്ചത്. കരസേനയുടെ രണ്ട് ദൗത്യസംഘങ്ങൾ മലയുടെ മുകളിലെത്തി വടംകെട്ടി ബാബുവിനെ മുകളിലേക്ക് എത്തിക്കുകയാണുണ്ടായത്. ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ച ശേഷമായിരുന്നു രക്ഷാപ്രവർത്തനം. ഹെലികോപ്റ്റർ വഴി താഴെ എത്തിച്ച് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.

രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവർ പ്രവർത്തിക്കുന്നത്. രണ്ട് ഡോക്ടർമാരും ഫോറസ്റ്റ് വാച്ചർമാരും സംഘത്തിലുണ്ട്. 

കരസേനയുടെ രണ്ട് യൂണിറ്റുകളാണ്  രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്. ഒരു സംഘം മലയുടെ മുകളിൽ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയറിയിരുന്നു. കാലിൽ നിസാരമായ പരിക്കുകളൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലന്നാണ് പ്രാഥമിക റിപ്പോർട്ട്.

ഉടൻ തന്നെ താഴെ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുമെന്നാണ് കരുതുന്നത്. രണ്ടര മണിക്കൂറോളം സമയമെടുത്താണ് മലക്ക് മുകളിൽ സൈന്യം എത്തിയത് അവിടെ നിന്നാണ് ഇനി താഴേക്ക് ബാബുവിനെ എത്തിക്കാനുള്ളത്. അത് എയർലിഫ്റ്റ് വഴിയാവുമ്പോൾ എളുപ്പമാകും.

ഇന്നലെ രാത്രിയോടൊണ് പരിചയസമ്പന്നരായ പർവതാരോഹകർ ഉൾപ്പെടെയുള്ള സംഘം ചേറാട് മലയിൽ എത്തുന്നത്. ഇരുട്ടിനെ വകവെക്കാതെ അവർ മലയിലേക്ക് കയറുകയായിരുന്നു. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്ന കരസേനയുടെ പരിചയസമ്പന്നരായ പർവതാരോഹകർ ഇന്ന് രാവിലെ മലയിൽ കുടുങ്ങിയ ബാബുവിന് അടുത്തെത്തിയിരുന്നു. കരസേനാ സംഘം മലമുകളിൽ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. ബാബുവുമായി സൈനികർ സംസാരിച്ചു. രാവിലെ തന്നെ സംഘത്തോട് ബാബു പ്രതികരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം