ആശ്വാസം, തൃത്താല മണ്ഡലത്തിലെ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

thrithala map

തൃത്താല നിയോജക മണ്ഡലത്തിൽ കോവിഡ് പോസിറ്റീവ് ( thrithala covid case ) രോഗികളുടെ എണ്ണം കുറയുന്നു. ജില്ലാ അടിസ്ഥാനത്തിൽ തന്നെ ക്രമാതീതമായ കുറവ് കാണപ്പെടുന്നുണ്ട്. ഇന്നും ഇന്നലെയുമായി ആകെ 19 പേർക്ക് മാത്രമാണ് തൃത്താല നിയോജക മണ്ഡലത്തിൽ കോവിഡ് സ്ഥിരീകരിച്ചത്.

ആനക്കര തൃത്താല എന്നീ പഞ്ചായത്തുകളിൽ മൂന്നു പേർക്കുമാത്രമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഈ രണ്ട് പഞ്ചായത്തുകളിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

തിരുമിറ്റക്കോട്, പരുതൂർ എന്നീ പഞ്ചായത്തുകളിൽ മൂന്ന് വീതവും , കപ്പൂർ, പട്ടിത്തറ  എന്നിവ പഞ്ചായത്തുകളിൽ രണ്ട് വീതവുമാണ് മാത്രമാണ് ഇന്ന് തൃത്താല നിയോജക മണ്ഡലത്തിൽ സ്ഥിരീകരിച്ചത്.

ചാലിശ്ശേരി, നാഗലശ്ശേരി എന്നീ പഞ്ചായത്തുകളിൽ രണ്ട് ദിവസമായി ഒരു കൊവിഡ് പോസിറ്റീവ് കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം