കൂറ്റനാട് പ്രതീക്ഷ പാലിയേറ്റീവിൽ 'അരികിൽ' പദ്ധതി ഉദ്ഘാടനം ചെയ്തു

കൂറ്റനാട് പ്രതീക്ഷ പാലിയേറ്റീവ് കെയർ ക്ലിനിക്ക്പതിനഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി കിടപ്പിലായ രോഗികൾക്ക് 24 മണിക്കൂറും വീടുകളിൽ കൂടുതൽ മെച്ചപ്പെട്ട പരിചരണം നൽകുന്നതിന് 'അരികിൽ' എന്ന പദ്ധതിക്ക് കൂറ്റനാട് പ്രതീക്ഷ തുടക്കം കുറിച്ചു

കിടപ്പ് രോഗികൾക്ക് പരിചരണം എല്ലായ്പ്പോഴും എല്ലാവർക്കും എന്ന ലക്ഷ്യത്തോടെ അരികിൽ പദ്ധതിയുടെ സംഘാടക സമിതി യോഗം കൂറ്റനാട് പ്രതീക്ഷ ഭവനിൽ വെച്ച് ഡോക്ടർ വി സേതുമാധവൻ സാറിൻ്റെ അധ്യക്ഷതയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ശ്രീമതി വി പി റജീന ഉത്ഘാടനം ചെയ്തു.

'അരികിൽ' പദ്ധതിയിലൂടെ പ്രതീക്ഷ മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങളെയും, പ്രവർത്തനങ്ങളെയും കുറിച്ച് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറിഎം പ്രദീപ് വിശദമാക്കി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ പി ആർ കുഞ്ഞുണ്ണി മുഖ്യ പ്രഭാഷണം നടത്തി. നാഗലശേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാഹിദ, നാഗലശേരി ബാങ്ക് പ്രസിഡൻ്റ് ശ്രീ ആര്യൻ മാസ്റ്റർ, വ്യാപാരി വ്യവസായി ഏകോപന സമിതി കൂറ്റനാട് യുണിറ്റ് പ്രസിഡൻ്റ് കെ ആർ ബാലൻ, വ്യാപാരി വ്യവസായി  സമിതിയുടെ സെക്രട്ടറി ശ്രീ സിദ്ദീഖ്, ഡോക്ടർ ഹരിദാസൻ, ഡോക്ടർ ശ്രീ പാർവ്വതി, വൈദ്യമഠം വാസുദേവൻ നമ്പൂതിരി, പി വി കുട്ടിനാരായണൻ,  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അരികിൽ സംഘാടക സമിതി ചെയർമാൻ ആയി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വി പി റജീന പ്രവർത്തിക്കും. സംഘാടക സമിതി യോഗത്തിന് പ്രതീക്ഷ ക്ലിനിക്ക് സെക്രട്ടറി ശ്രീ. കെ വി സന്തോഷ് നന്ദി പ്രകാശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം