അക്കിത്ത സ്മാരകമന്ദിരം; ആലോചന യോഗം ചേർന്നു


മലയാള കവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ പേരിൽ സ്ഥാപിക്കുന്ന സ്മാരക മന്ദിരത്തിന്റെ ആലോചനയോഗം കപ്പൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു.

കേരള നിയമസഭാ സ്പീക്കറും തൃത്താല എംഎൽഎയുമായ എം.ബി രാജേഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ കലക്ടർ മൃന്മായി ജോഷി ഐ.എ.എസ്, തഹസിൽദാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ജില്ലാ കലക്ടറും സംഘവും സ്മാരകമന്ദിരം സ്ഥാപിക്കുന്ന സ്ഥലം സന്ദർശിക്കുകയും ആവശ്യമായ നടപടികൾ ചർച്ചചെയ്യുകയും ചെയ്തു. ആറുമാസത്തിനുള്ളിൽ സ്ഥലം ഏറ്റെടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം