അബുബക്കറിനെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു

റോഡിൽ നിന്ന് കളഞ്ഞ്  കിട്ടിയ പണമടങ്ങിയ പേഴ്സ്  ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് അബുബക്കർ പെരുമണ്ണൂർ. വട്ടത്താണി എന്ന  സ്ഥലത്ത്  ജ്യൂസ് കട നടത്തുന്ന അബുബക്കറിന് പണമടങ്ങിയ പേഴ്സ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുകയും.തുടർന്ന് ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിയ്ക്കുകയായിരുന്നു.

ശേഷം യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്തി അബുബക്കറിന്റെ സാന്നിധ്യത്തിൽ ഇൻസ്പെക്ടർ കെ സി വിനു  പണം കൈമാറി.കളഞ്ഞുകിട്ടിയ പണം യഥാർത്ഥ ഉടമസ്ഥന് നൽകി വളർന്നുവരുന്ന തലമുറയ്ക്ക്  മാതൃകയായ അബുബക്കറിനെ ഇന്ന് 26.11.2021 തിയ്യതി കാലത്ത് 10.00 മണിയ്ക്ക്  ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു.

എസ് ഐ ഷാജി പൊന്നാടയണിയിച്ച് അബുബക്കറിനെ ആദരിയ്ക്കുകയും ,ഉപഹാരം നൽകുകയും ചെയ്തു.ബീറ്റ് ഒഫീസർമാരായ ശ്രീകുമാർ,രതീഷ്,എസ് സി പി ഒ അബ്ദുൾ റഷീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം