റിയാദ്: ഇന്ത്യയില്‍(India) നിന്ന് സൗദി അറേബ്യയിലേക്ക് (Saudi Arabia)നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍(flight services) ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതുവരെ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇന്ത്യയല്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയവർക്ക് മാത്രമായിരുന്നു പ്രവേശനാനുമതി നൽകിയിരുന്നത്.
മാത്രമല്ല ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് സൗദിയിലെത്തി പിന്നീട് നാട്ടിലേക്ക് വന്നാൽ മടങ്ങിപ്പോവുന്നതിനും ഈ ക്വാറന്റൈൻ ആവശ്യമായിരുന്നു. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം.
Tags
അന്തർദേശീയം