തകർന്നു കിടന്നിരുന്ന കുറ്റിപ്പുറം പൊന്നാനി ദേശീയ പാതയുടെ അറ്റകുറ്റ പണികൾ ആരംഭിച്ചു
മലപ്പുറം ജില്ലയിലെ പൊന്നാനി - കുറ്റിപ്പുറം പഴയ ദേശീയപാതയിലൂടെയുള്ള യാത്ര ദുഷ്കരമാണെന്നും റോഡില്‍ പലഭാഗത്തായി കുഴികള്‍ രൂപപ്പെട്ട് അപകടങ്ങൾ സ്ഥിരമായെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് നാട്ടുകാർ നിരന്തരമായി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപണികൾക്ക് തുടക്കം കുറിച്ചത്.
നേരിട്ടും സോഷ്യല്‍മീഡിയ വഴിയും പരാതികള്‍ ലഭിച്ചപ്പോള്‍ തന്നെ വിഷയത്തില്‍ ഇടപെട്ടെന്നും ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും കാലാവസ്ഥ പ്രതികൂലമായതാണ് പ്രവൃത്തി നടത്താന്‍ തടസ്സമായതെന്നും മന്ത്രി അറിയിച്ചു.
Tags
പ്രാദേശികം
