ഇന്നും നാളെയുമായി തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിന് സമീപം ഭാരതപ്പുഴയിൽ വെച്ച് നടക്കുന്ന ദ്വിദിന കയാക്ക് ഫെസ്റ്റ് കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് വൈകീട്ട് 5.30 ന് ഉദ്ഘാടനം ചെയ്തു.
സ്പീക്കർ അര മണിക്കൂറോളം നിളയിൽ കയാക്കിംഗ് നടത്തി. തൃത്താലയുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി ടൂറിസം മേഖലയിൽ കൊണ്ടുവരുന്ന പുരോഗതിയുടെ ഭാഗമാണന്നും ഇത് ജനങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ സ്ഥിരമായി നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഞാൻ ഇത് ചെയ്യുന്നത് മനസ്സിനും കണ്ണിനും കുളിർമ്മ ലഭിക്കുന്നതോടൊപ്പം സൂര്യന്റെ അസ്തമയം നേരിട്ട് കണ്ടാസ്വദിച്ചു കയാക്കിംഗ് ചെയ്യാൻ കഴിയുന്നതും ടൂറിസ്റ്റുകളെ ആകർഷിക്കുന്നതുമായ വേറിട്ട സ്ഥലം കൂടിയാണ് തൃത്താലയുടെ നിളാ തീരമെന്നും അദ്ദേഹം പറഞ്ഞു.
നാളെ രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെ പൊതു ജനങ്ങൾക്ക് കയാക്കിംഗ് നടത്താൻ തുറന്നു കൊടുക്കും. വെള്ളിയാങ്കല്ല് പൈതൃക പാർക്കിലെ കൗണ്ടറിൽ ടിക്കറ്റ് ലഭ്യമാണ് നൂറ് രൂപയാണ് ഒരാൾക്ക് കയാക്ക് ചെയ്യാനുള്ള ചാർജ്.
