ചാലിശ്ശേരി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഫണ്ട്‌ അനുവദിച്ചു

ചാലിശ്ശേരി വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസ് ആകുന്നു. ചാലിശ്ശേരി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 44 ലക്ഷം (നാൽപ്പത്തിനാല് ലക്ഷം) രൂപ അനുവദിച്ചതായി ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ.കെ രാജൻ,  ബഹു. നിയമസഭാ സ്പീക്കർ ശ്രീ. എം ബി രാജേഷിനെ അറിയിച്ചു. 

കപ്പൂർ വില്ലേജിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നേരത്തെ ഒരു കോടി രൂപ അനുവദിച്ചു ഉത്തരവായിരുന്നു.

ചാലിശ്ശേരി കുന്നംകുളം റൂട്ടിൽ പാലക്കാട്‌ തൃശൂർ ജില്ലാ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന കാലങ്ങൾ പഴക്കമുള്ളതും ശോചനീയ അവസ്ഥയിലുള്ളതുമായ കെട്ടിടം  ചാലിശ്ശേരി ആശുപത്രിക്ക് സമീപമുള്ള സിവിൽ സ്റ്റേഷനിലേക്ക് മാറ്റണമെന്നത് പഞ്ചായത്തിലെ ജനങ്ങളുടെ ആവശ്യമാണ്. നിലവിൽ ഫണ്ട്‌ അനുവദിച്ചിട്ടുണ്ടെങ്കിലും കെട്ടിട നിർമ്മാണം എവിടെയാണെന്നത് സ്ഥിതീകരിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം