കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അനാസ്ഥയ്ക്കെതിരെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി എസ് എഫ് തൃത്താല ഡിവിഷൻ. സമയോചിതമായി പരീക്ഷകൾ നടത്താത്തതും റിസൾട്ടുകൾ പബ്ലിഷ് ചെയ്യാത്തതിനെതിരെയാണ് എസ് എസ് എഫ് സമരം സംഘടിപ്പിച്ചിട്ടുള്ളത്. പ്രസ്തുത പ്രതിഷേധത്തിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് ഡിവിഷൻ ഡിവിഷൻ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ പ്രതിഷേധ സംഗമം നടക്കുന്നു.
2019 ബാച്ച് വിദ്യാർത്ഥികൾക്ക് രണ്ടര വർഷം കൊണ്ട് ആകെ നടത്തിയത് രണ്ട് സെമസ്റ്റർ പരീക്ഷകൾ.. ഇതിൽ ഒന്നിന് പോലും റിസൾട്ടില്ല എന്നത് മറ്റൊരു കാര്യം. ഇനി വരാനിരിക്കുന്ന 6 മാസം കൊണ്ട് 4 സെമസ്റ്റർ പരീക്ഷകൾക്കൊപ്പം വിദ്യാർത്ഥികൾ നേരിടേണ്ടത് പ്രൊജക്റ്റും, ഇന്റെർണൽ എക്സാമും, സെമിനാറും, വൈവയും, അസ്സൈമെന്റുകളും.. സയൻസ് വിഷയങ്ങൾ പഠിക്കുന്നവർക്ക് ഇതിനൊപ്പം ലാബും, പ്രാക്ടിക്കൽ എക്സാംസും കൂടെ. 2020 ബാച്ചിലെ കുട്ടികളുടെ അനുഭവവും സമാനമാണ്. മൂന്നാം സെമസ്റ്റർ പഠനം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ഇത് വരെ ഒരൊറ്റ സെമസ്റ്റർ എക്സാമും എഴുതിയിട്ടില്ല. പി.ജി, ഡിസ്റ്റൻസ് വിഭാഗക്കാരുടെ അവസ്ഥയും ഇതുതന്നെ.
മറ്റു പല പ്രമുഖ യൂണിവേഴ്സിറ്റികളും ഈ ഒരു സാഹചര്യത്തില്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുകയും അല്ലെങ്കില്‍ പരീക്ഷകള്‍ റദ്ദ് ചെയ്തുകൊണ്ട് മുന്‍സെമസ്റ്റര്‍ മാര്‍ക്കിന്റെയും ഇന്റേണലിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുകയുമാണ് ചെയ്യുന്നത്. എന്നിട്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്നു നടിച്ചുകൊണ്ട് ഈ ഒരു ചെറിയ സമയ പരിമിധിക്കുള്ളിൽ ഇത്രയും പരീക്ഷകൾ നടത്തും എന്ന് കടും പിടുത്തം പിടിക്കുകയാണ്.
