തൃത്താല ഗവ. ഐ.ടി.ഐയിൽ കെ.എസ്.യുവിന് സമ്പൂർണ വിജയം



തൃത്താല: തൃത്താല ഗവൺമെന്റ് ഐ.ടി.ഐ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് ആധിപത്യം. കഴിഞ്ഞ വർഷം എസ്.എഫ്.ഐ ഭരിച്ചിരുന്ന കോളേജ് യൂണിയൻ ഇത്തവണ കെ.എസ്.യു പിടിച്ചെടുത്തു. തിരഞ്ഞെടുപ്പിൽ ആകെയുള്ള ആറു സീറ്റുകളിലും വിജയിച്ച് 6-ൽ 6 എന്ന നിലയിൽ കെ.എസ്.യു സമ്പൂർണ വിജയം നേടി. വൻ ഭൂരിപക്ഷത്തോടെയുള്ള വിജയത്തോടെ കോളേജ് യൂണിയൻ ഭരണം കെ.എസ്.യു സ്വന്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം