
പട്ടിശ്ശേരി: തൃത്താല ഉപജില്ലാ കലോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച ജി.ജെ.ബി.എസ് പട്ടിശ്ശേരിയിലെ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സ്കൂളിൽ 'വിജയോത്സവം' സംഘടിപ്പിച്ചു. 93 പോയിന്റുകളോടെ ഓവറോൾ നേട്ടം കൈവരിച്ച സ്കൂൾ അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനവും എൽ.പി അറബിക് വിഭാഗത്തിൽ ഫസ്റ്റ് എ ഗ്രേഡും സ്വന്തമാക്കി.
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇല്യാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിന്ധു പി.പി. സ്വാഗതം പറഞ്ഞു. അബ്ദുസ്സലാം, മുജീബ്, ഗോപിനാഥ് പാലഞ്ചേരി, യൂസഫ് ഹാജി, കുഞ്ഞിമരക്കാർ ഹാജി, സുഷിത, ഷമീന എന്നിവർ ആശംസകൾ നേർന്നു.
വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ഇതിന്റെ ഭാഗമായി വിജയാഘോഷ ജാഥയും സംഘടിപ്പിച്ചു. അധ്യാപകർ, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. അധ്യാപിക പ്രദീപ നന്ദി പറഞ്ഞു.