
കൂറ്റനാട്: വർധിച്ചുവരുന്ന വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂറ്റനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും വാർഡ് മെമ്പർ സി.വി. സുബൈറിനും പരാതി നൽകി. വഴിയോര കച്ചവടങ്ങൾ വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. പരാതിയിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.