തനിഷ്‌ക് ജ്വല്ലറിയിലെ മോഷണം; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

ചെന്നൈ: മധുരയിലെ തനിഷ്‌ക് ജ്വല്ലറി മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി നിഷാന്തിന്റെ അച്ഛൻ സുരേഷ്, സുഹൃത്ത് മീനാക്ഷി എന്നിവരാണ് പിടിയിലായത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് മീനാക്ഷി. നിഷാന്ത് മോഷണത്തിന് ശേഷം ചെന്നൈയിലേക്ക് പോയെന്നാണ് കുടുംബത്തിന്റെ മൊഴി. ഇയാൾക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഒക്ടോബർ 14-നാണ് മധുരയിൽ തനിഷ്‌ക് ജ്വല്ലറി പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് 50 കോടിയുടെ സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ചത്. മോഷണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം