മലപ്പുറത്ത് ആംബുലന്‍സിന് മുന്നില്‍ചാടി യുവാവ് ജീവനൊടുക്കി

മലപ്പുറം ചേളാരിപടിക്കലില്‍ ആംബുലന്‍സിന് മുന്നില്‍ചാടി ഇതരസംസ്ഥാന തൊഴിലാളി ജീവനൊടുക്കി. തലയ്ക്ക് പരുക്കേറ്റ തൊഴിലാളി അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

രാവിലെ മറ്റൊരു കാറിനു മുന്നിലേക്ക് ചാടി പരിക്കേറ്റ് പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് ഇയാൾ വീണ്ടും പാതയോരത്തുനിന്ന് ആംബുലൻസിന് മുന്നിലേക്ക് ചാടിയത്. ഇടിയുടെ ആഘാതത്തിൽ 25 മീറ്ററോളം ദൂരേക്ക് തെറിച്ചുപോയി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊഴിലാളിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. ബന്ധുക്കളുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം