തൃത്താല സോൺ ദാറുൽ ഖൈർ ഭവന നിർമ്മാണ പദ്ധതിക്ക് തറക്കല്ലിട്ടു


തൃത്താല: കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് തൃത്താല സോൺ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നിർമിക്കുന്ന ദാറുൽ ഖൈർ ഭവനത്തിന്റെ തറക്കല്ലിടൽ കർമം നടന്നു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ തറക്കല്ലിടൽ നിർവഹിച്ചു. ഭവന നിർമാണ സമിതി ചെയർമാൻ അൻവർ സാദാത്ത് തങ്ങൾ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് പാലക്കാട് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ, അറക്കൽ ഉസ്താദ്, എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് യൂസഫ് സഖാഫി വിളയൂർ, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് യാസീൻ ജിഫ്രി അഹ്സനി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുർറസാഖ് സഅദി, എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ അഹ്സനി ആലൂർ, എസ്.എസ്.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ശറഫുദ്ദീൻ ബുഖാരി എന്നിവർ സംബന്ധിച്ചു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം മാളിയേക്കൽ ബാവ,കേരള മുസ്‌ലിം ജമാഅത്ത് തൃത്താല സോൺ പ്രസിഡന്റ് അബ്ദുൽ കരീം സഖാഫി, ജനറൽ സെക്രട്ടറി ശറഫുദ്ദീൻ സഅദി, എസ്.വൈ.എസ് തൃത്താല സോൺ പ്രസിഡന്റ് സഫ്‌വാൻ റഹ്‌മാനി, ജനറൽ സെക്രട്ടറി റിയാസ് കൊള്ളന്നൂർ, എസ്.എസ്.എഫ് തൃത്താല ഡിവിഷൻ പ്രസിഡന്റ് ഉനൈസ് അദനി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം