
ചാലിശ്ശേരി: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് (പരുമല കൊച്ചുതിരുമേനി) യുടെ 124-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ തൃശൂർ ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ബേസിൽ കൊല്ലാർമാല്ലി വിശുദ്ധ കുർബാന അർപ്പിച്ചു.
കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ രണ്ടാം ഓർമ്മയോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനയും ധൂപാർപ്പണവും നടത്തി. വികാരി ഫാ. അബ്രഹാം യാക്കോബ് പൂവത്തുമണ്ണിൽ പെരുന്നാൾ കൊടിയേറ്റം നിർവഹിച്ചു. നവംബർ 7, 8 തീയതികളിലാണ് പെരുന്നാൾ ആഘോഷം. ശനിയാഴ്ച രാത്രി സന്ധ്യാനമസ്കാരവും ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, പെരുന്നാൾ സന്ദേശം, പ്രദക്ഷിണം, നേർച്ച എന്നിവയും നടക്കും.