ചാലിശ്ശേരി അലി അബ്ബാസ് തങ്ങൾ അനുസ്മരണ സമ്മേളനം നാളെ

ചാലിശ്ശേരി: അന്തരിച്ച അലി അബ്ബാസ് അർഷദി അൽ ഫാളിലി തങ്ങളുടെ അനുസ്മരണ സമ്മേളനം നാളെ വൈകിട്ട് 7ന് ചാലിശ്ശേരി പി.പി. ഓഡിറ്റോറിയത്തിൽ നടക്കും. കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് തൃത്താല സോൺ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി. ബായാർ തങ്ങൾ, ഇബ്രാഹിം ബാഖവി മേൽമുറി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.

മത, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ അലി അബ്ബാസ് തങ്ങളുടെ പ്രവർത്തനങ്ങളും സേവനങ്ങളും സമ്മേളനത്തിൽ അനുസ്മരിക്കുന്നതോടൊപ്പം പ്രാർത്ഥന സംഗമവും നടക്കും. നിരവധി സാദാത്തീങ്ങളും പണ്ഡിതന്മാരും വിവിധ പ്രദേശങ്ങളിലെ മഹല്ല് ഭാരവാഹികളും സംഘടനാ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം